78 വയസ്സുള്ള സരോജിനിയമ്മ മണിക്കൂറോളമായി വീടിന് പുറത്ത് നില്‍ക്കുകയാണ്. വൃദ്ധയെ വീട്ടിൽ കയറ്റണമെന്ന് ആർഡിഒയുടെ ഉത്തരവ് പൊലീസ് നടപ്പാക്കുന്നില്ല.
കൊച്ചി: വൃദ്ധ മാതാവിനോട് മക്കളുടെ ക്രൂരത. കൊച്ചി തൈക്കൂടത്ത് വൃദ്ധ മാതാവിനെ മക്കൾ വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി. അമ്മയെ മൂത്ത മകൾ വീട്ടിൽ നിന്നിറക്കി വിട്ടിട്ട് ഒരു വർഷമായി എന്നാണ് പരാതി. രണ്ട് മക്കളും അമ്മയെ സംരക്ഷിക്കാൻ തയ്യാറാവുന്നില്ല.
78 വയസ്സുള്ള സരോജിനിയമ്മ മണിക്കൂറോളമായി വീടിന് പുറത്ത് നില്‍ക്കുകയാണ്. വൃദ്ധയെ വീട്ടിൽ കയറ്റണമെന്ന് ആർഡിഒയുടെ ഉത്തരവ് പൊലീസ് നടപ്പാക്കുന്നില്ല. പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. സരോജിനിയമ്മ വീടിനുമുന്നിൽ പായിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രശ്നപരിഹാരം ആവാതെ പിരിഞ്ഞ് പോകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ ഗേറ്റ് പൊളിച്ച് ശേഷമാണ് അമ്മയെ വരാന്തയിൽ പ്രവേശിപ്പിച്ചത്.
