ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റ് 2000, അനസ്‍തേഷ്യ ഡോക്ടര്‍ക്ക് 3000 രൂപ എന്നിങ്ങനെ വാങ്ങിയെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്‍റെ പരാതി. 

കണ്ണൂര്‍: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നതായി പരാതി. ഭാര്യയുടെ പ്രസവത്തിനായി സ്ത്രീരോഗ വിദഗ്ദന് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിൻ്റെ പരാതി. ആശുപത്രിയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറയുന്നു.

YouTube video player