പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. റാഗിങ് എതിർത്തതിനെ തുടർന്ന് മർദിച്ചെന്നാണ് പ്രിൻസിപ്പാളിന് ലഭിച്ച പരാതി
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. റാഗിങ് എതിർത്തതിനെ തുടർന്ന് മർദിച്ചെന്നാണ് പ്രിൻസിപ്പാളിന് ലഭിച്ച പരാതി. മർദന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് വൈകീട്ട് സ്കൂൾ വിട്ട ശേഷമാണ് സംഭവം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.



