Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് നേതാക്കൾ പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് പരാതി

ജയിക്കാൻ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളിൽ കാലുവാരി തോൽപിച്ചെന്നാണ് സ്ഥാനാർഥികൾ കമ്മിഷനെ അറിയിച്ചത്

complaint that senior congress leaders tried to defeat congress candidates in trivandsrum
Author
Thiruvananthapuram, First Published Jul 23, 2021, 2:59 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോൺ​ഗ്രസിലെ മുൻ എം എൽ എമാരും ചില നേതാക്കളും തോൽപിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് സ്ഥാനാർഥികളുടെ പരാതി. കെ പി സി സി നിയോ​ഗിച്ച കെ എ ചന്ദ്രൻ കമ്മിഷന് മുന്നിലാണ് സ്ഥാനാർഥികളായിരുന്നവർ പരാതിയുടെ കെട്ടഴിച്ചത്.

വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാർഥിയായിരുന്ന മലയിൻകീഴ് വേണു​ഗോപാൽ,തിരുവനന്തപുരം സ്ഥാനാർഥിയായിരുന്ന വി എസ് ശിവകുമാർ,പാറശാല സ്ഥാനാർഥിയായിരുന്ന അൻസജിത റസൽ എന്നിവരാണ് കമ്മിഷന് മുന്നിൽ പരാതി നൽകിയത്.

മുൻ എം എൽ എമാരും മുതിർന്ന കോൺ​ഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്ത‌ൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് പ്രധാനമായുള്ള പരാതി. അതേസമയം തിരുവനന്തപുരം നിയമസലഭ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാറിന്റെ പരാതി. ജയിക്കാൻ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളിൽ കാലുവാരി തോൽപിച്ചെന്നാണ് സ്ഥാനാർഥികൾ കമ്മിഷനെ അറിയിച്ചത്. 

പാർട്ടിക്ക് വലിയതോതിൽ നാണക്കേടുണ്ടാക്കിയ ‌വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പരാജയം കെപിസിസി ഉപസമിതി അന്വേഷിച്ച് വരികയാണ്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios