ഫിർദോസ് , റഫീഖ് ,ജിഷ്ണു എന്നിവരാണ് ഭീഷണി തുടരുന്നത്. ഇവ‍ർക്കെതിരെ കൊലപാതകം ഉൾപ്പെടെ 20ലേറെ കേസുകളുണ്ട്. കേസ് കൊടുത്താലും അത് പുത്തരിയല്ലെന്ന് ഭീഷണിപ്പെടുത്തിയവ‍ർ പറഞ്ഞതായും പ്ലാന്റേഷൻ ഉടമ പറയുന്നു. 

കോഴിക്കോട് : ക്വട്ടേഷൻ സംഘം പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി താമരശ്ശേരിയിലെ പ്ലാന്റേഷൻ ഉടമ. 25 ലക്ഷം രൂപ ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. ജീവനുനേരെയും ഭീഷണിയുണ്ട്. ഭീഷണിപ്പെടുത്തിയവരിൽ കൊലപാതക കേസിലെ പ്രതികൾ ഉൾപ്പെടെ മൂന്നുപേർ ഉണ്ട്. കമ്പനിയിലേക്ക് കയറി ബാന‍ർ ഒട്ടിക്കുക, ഡയറക്ടർമാ‍ക്കെതിരെ അനാവശ്യം ആയി എഴുതുക ,കമ്പനിക്കെതിരെ എഴുതുക ഇങ്ങനെയാണ് ഭീഷണി. അതിനുശേഷം പണം ആവശ്യപ്പെടും- .പ്ലാന്റേഷൻ ഉടമ.പറയുന്നു.

താമരശേരിയിൽ തന്നെ ഉള്ള ആളുകൾ ആണ് ഭീഷണിക്ക് പിന്നില്‍‌. ഫിർദോസ് , റഫീഖ് ,ജിഷ്ണു എന്നിവരാണ് ഭീഷണി തുടരുന്നത്. ഇവ‍ർക്കെതിരെ കൊലപാതകം ഉൾപ്പെടെ 20ലേറെ കേസുകളുണ്ട്. കേസ് കൊടുത്താലും അത് പുത്തരിയല്ലെന്ന് ഭീഷണിപ്പെടുത്തിയവ‍ർ പറഞ്ഞതായും പ്ലാന്റേഷൻ ഉടമ പറയുന്നു. 

ഭീഷണിപ്പെടുത്തുന്നവരുടെ പേര് അടക്കം നൽകി പൊലീസിന് പരാതി നൽകി.പൊലീസ് എഫ് ഐ ആ‍ർ ഇട്ടു.പക്ഷേ തുട‍ർ നടപടികളില്ലെന്നും പ്ലാന്റേഷൻ ഉടമ പറയുന്നു. തന്റെ ജീവന് ഇപ്പോഴും ഭീഷണി ഉണ്ട്. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ് നടപടി എടുത്തിട്ട് എന്ത് കാര്യം.താമരശ്ശേരിയിൽ നിരവധി പേരിൽനിന്ന് കൊട്ടേഷൻ സംഘങ്ങൾ പണം തട്ടി എന്നും പ്ലാന്റേഷൻ ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി കൊടുത്തു. ഭരണ കക്ഷി ആയതുകൊണ്ടാണ് ഇത്തരം ഭീഷണികൾ ഉണ്ടെന്ന കാര്യം പാർട്ടിയെ രേഖാമൂലം അറിയിച്ചത് . ഇത്തരം ​ഗുണ്ടാസംഘങ്ങൾക്കെതിരെ ജനത്തെ ബോധവൽക്കരിക്കാൻ യോ​ഗം വിളിക്കുമെന്ന് പാർട്ടി സെക്രട്ടറി അറിയിച്ചിരുന്നുവെന്നും പ്ലാന്റേഷൻ ഉടമ പറഞ്ഞു. പാർട്ടിയുടെ പേര് പറഞ്ഞ് ക്വട്ടേഷൻ സംഘങ്ങൾ പണം പിരിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം നേതൃത്വം തന്നെ പരാതി പറഞ്ഞിരുന്നു. കോഴിക്കോട് താമരശ്ശേരിയിലെ സിപിഎം നേതൃത്വമാണ് ഇക്കാര്യത്തിൽ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പാർട്ടിയുടെ പേര് പറഞ്ഞ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ചോദിക്കുകയാണെന്ന് സിപിഎം നേതാക്കൾ പറയുന്നു. അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ ക്വട്ടേഷൻ സംഘങ്ങൾ ചിലരോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും ഇവരുടെ പേര് വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നും സിപിഎം നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

സിപിഎമ്മിന് തലവേദനയായി ക്വട്ടേഷൻ സംഘങ്ങൾ; പാർട്ടിയുടെ പേരിൽ ആവശ്യപ്പെടുന്നത് ലക്ഷങ്ങൾ