ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷദ് എന്ന യുവാവിൻ്റെ  വീട്ടുകാരാണ് എസ്.പിക്ക്  പരാതി നൽകിയത്. ജാമ്യമെടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടിയാണ് രാത്രി ഒരു മണിയോടെ പൊലീസ് വീട്ടിലെത്തിയത്. 

മലപ്പുറം: പത്തപ്പിരിയത്ത് പൊലീസ് (Kerala Police) വീടിൻ്റെ ജനൽ ചില്ലുകൾ അടച്ചു പൊട്ടിച്ചെന്ന് പരാതി. ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷദ് എന്ന യുവാവിൻ്റെ വീട്ടുകാരാണ് എസ്.പിക്ക് പരാതി നൽകിയത്. ജാമ്യമെടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടിയാണ് രാത്രി ഒരു മണിയോടെ പൊലീസ് വീട്ടിലെത്തിയത്. അർദ്ധരാത്രിയായതിനാൽ വീട്ടുകാർ വാതിൽ തുറന്നിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇങ്ങനെയൊരു സംഭവമുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് അരീക്കോട് പൊലീസ് നൽകുന്ന വിശദീകരണം.