മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അൻവറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. യൂത്ത് കോൺഗ്രസ് മുൻസില്‍പ്പല്‍ പ്രസിഡന്റ് മൂര്‍ഖൻ ഷംസുദ്ദീനാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ബിസിനസ് ആവശ്യാര്‍ത്ഥം എംഎല്‍എ വിദേശത്താണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. സ്ഥലത്തില്ലെങ്കിലും മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എംഎല്‍എ കൃത്യമായി ചെയ്യുന്നുണ്ടെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.