കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളിലും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാർഡുകളിലും  സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ട്. 

കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കയ്യൂര്‍, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളിലും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാർഡുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ട്. വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിൽ കൂടുതൽ വന്നതിനാലാണിത്.

കാസര്‍കോഡ് ജില്ലയില്‍ ഇന്ന് 562 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ 23,500 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564 എന്നിങ്ങനെയാമ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്ക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona