ദില്ലി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നിട്ട് ഒരു വര്‍ഷമായി എന്ന് ഓര്‍മ്മിപ്പിച്ച് ടോം വടക്കൻ. കഴിഞ്ഞ വര്‍ഷം ഈ ദിവസം ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ബിജെപിയിൽ ചേര്‍ന്നിട്ട് ഒരു വര്‍ഷമായി. രാഷ്ട്രത്തിന് വേണ്ടിയുള്ള ഉന്നതമായ കാഴ്ചപ്പാടും ആക്ഷൻ പ്ലാനുമുള്ള പാര്‍ട്ടിയുടെ ഭാഗമെന്ന നിലയിൽ സന്തോഷിക്കുന്നു.

 ബിജെപിയിൽ നിന്ന് കിട്ടുന്ന സ്നേഹത്തിനും പരിഗണനക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കും, ജെപി നദ്ദക്കും, ബിഎൽ സന്തോഷ് അടക്കം മറ്റ് ബിജെപി നേതാക്കൾക്കും നന്ദി പറഞ്ഞാണ് ടോം വടക്കന്‍റെ ട്വീറ്റ് പിയിലേക്ക് ചേക്കേറിയിട്ട് ഒരു വര്‍ഷമായെന്ന് ഓര്‍മ്മിപ്പിച്ച് ടോം വടക്കൻ. ട്വിറ്റര്‍ വഴിയാണ് വടക്കന്‍റെ പ്രതികരണം. 

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സോണിയാ ഗാന്ധിയുടെ  അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത്. ഒരു വര്‍ഷം മുമ്പ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്.

പുൽവാമ വിഷയത്തിലടക്കം കോൺഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കൻ പറഞ്ഞിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കൻ ആരോപിച്ചു.

തുടര്‍ന്ന് വായിക്കാം:  മറുകണ്ടം ചാടിയ ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല...

കേട്ടാൽ ഞെട്ടുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തും എന്നതടക്കം പ്രഖ്യാപനങ്ങളും ടോം വടക്കന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. നേതൃത്വവുമായി അസ്വാരസ്യം ഉണ്ടായിരുന്ന കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളും വാര്‍ത്തയായിരുന്നു. 

തുടര്‍ന്ന് വായിക്കാം:  തൃശൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചു; വടക്കനെ ചൊടിപ്പിച്ചത് നേതൃത്വത്തിന്‍റെ അവഗണനയെന്ന് സൂചന...