കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലാണ് സംഭവം. ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്കാണ് (53) പരിക്കേത്.  

പാലക്കാട്: ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണ് ഫാർമസിസ്റ്റിന് തലയ്ക്ക്‌ പരിക്കേറ്റു. കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലാണ് സംഭവം. ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്കാണ് (53) പരിക്കേറ്റത്. 

കടമ്പൂർ വേട്ടേക്കര റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിലെ കോൺക്രീറ്റ് സീലിങാണ് അടർന്നുവീണത്. ഫാർമസിസ്റ്റ് ശ്യാമസുന്ദരി കംപ്യൂട്ടറിൽ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിങ് തലയിലേക്ക്‌ വീണത്. തലയിൽ ആഴത്തിൽ മുറിവേറ്റ ശ്യാമസുന്ദരിയെ അമ്പലപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക്‌ മാറ്റുകയും തലയിലെ മുറിവിൽ തുന്നലിടുകയും ചെയ്തു. സ്കാനിങ്ങിനും വിധേയയാക്കി.

മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 9 പേര്‍ക്ക് പരിക്ക്

കടമ്പൂർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു ; ഫാർമസിസ്റ്റിന് പരിക്ക്