വാക്സീനെടുത്തും പേ വിഷബാധയേൽക്കുന്നത് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും. 

തിരുവനന്തപുരം: പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിൽ തുടരുന്ന ഏഴ് വയസ്സുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്റിൽ തുടരുന്ന കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാക്സീനെടുത്തും പേ വിഷബാധയേൽക്കുന്നത് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും. 

ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പെൺകുട്ടി ഇപ്പോൾ വെന്റിലേറ്റർ സഹായത്തിലാണ്. ഏപ്രിൽ എട്ടിന് തെരുവു നായയുടെ കടിയേറ്റ കുട്ടിക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ വാക്സിനും ആന്റി റാബീസ് സിറവും നൽകിയിരുന്നു. കൈമുട്ടിനാണ് കടിയേറ്റത്. നേരിട്ട് ഞരമ്പിന് കടി കൊണ്ടതാകാം വാക്സിൻ ഫലം കാണാതിരുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടിയാണെത്തനിനാൽ കൈമുട്ടിന് കടിയേറ്റാലും തലച്ചേോറിലേക്ക് വൈറസ് അതിവേഗം എത്താമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

പുതുതായി എത്തിയ സ്റ്റോക്കിൽ ആരോഗ്യവകുപ്പ് ഗുണനിലവാര പരിശോധന നടത്തിയിരുന്നു. പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. അതേ സമയം ഒരു മാസത്തിനിടെ രണ്ട് കുട്ടികളാണ് വാക്സീൻ എടുത്തിട്ടും സംസ്ഥാനത്ത് പേവിഷബാധ മൂലം മരിച്ചത്. അഞ്ച് വർഷത്തിനിടെ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് 20 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ, കുത്തിവയ്പ്പെിലെ അപാകതകൾ പ്രാഥമിക ശുശ്രൂഷയിലെ പോരായ്മകൾ, ഇതെല്ലാം പേവിഷബാധയ്ക്ക് കാരണമാകും. ഇതെല്ലാം ആരോഗ്യവകുപ്പ് വാക്സിൻ ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കും.

ഇന്ത്യക്കെതിരെ പാക് ഭീഷണി; 'ആണവ ആക്രമണത്തിന് മടിക്കില്ല'; റഷ്യയിലെ പാക് അംബാസിഡർ മുഹമ്മദ് ഖാലിദ് ജമാലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം