മലപ്പുറം: മലപ്പുറം ചേലേമ്പ്രയിൽ കഴിഞ്ഞ ദിവസം മരിച്ച ഉഷയെന്ന വീട്ടമ്മയെ ബാധിച്ചത് ചെള്ളു പനിയെന്ന് സ്ഥിരീകരിച്ചു. ഈ മാസം 17 നാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.  രക്തസാമ്പിൾ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശേഷമാണ് മരണകാരണം ചെള്ളു പനിയെന്ന് സ്ഥിരീകരിച്ചത്.