ചാവക്കാട്: പുത്തൻ കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പുത്തൻ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.