പൊലീസ് എത്തിയതിന് പിന്നാലെ ഇരുകൂട്ടരും പിരിഞ്ഞു പോയി. തുടർന്ന് കോളേജിന് മുന്നിലെ സുരക്ഷ ശക്തമാക്കി. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബിജെപി എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ജെപി നദ്ദയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ സ്ഥാപിച്ച കൊടികൾ എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസ് എത്തിയതിന് പിന്നാലെ ഇരുകൂട്ടരും പിരിഞ്ഞു പോയി. തുടർന്ന് കോളേജിന് മുന്നിലെ സുരക്ഷ ശക്തമാക്കി.