രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പല്ല, അടിച്ചേൽപ്പിച്ച തിരെഞ്ഞെടുപ്പെന്നാണ് പാർട്ടി കരുതുന്നത്.
തിരുവനന്തപുരം; നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തണം എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായം. കേരളത്തിലെ എൻഡിഎ നേതാക്കളുമായും, ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ച് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ മത്സരിക്കണ്ട എന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ട് വച്ചത്. ഇത് രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പല്ല, അടിച്ചേൽപ്പിച്ച തിരെഞ്ഞെടുപ്പ് എന്നാണ് പാർട്ടി കരുതുന്നത്. തദ്ധേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധകൊടുത്ത് മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം.
അതേസമയം നിലമ്പൂരിൽ മത്സരിച്ചില്ലെങ്കിൽ ബിജെപിയുടെ വോട്ടുകൾ ആർക്ക് എന്ന ചോദ്യം സംസ്ഥാന നേതൃത്വം നേരിടേണ്ടി വരും. രാജീവ് ചന്ദ്ര ശേഖർ പുതിയ അധ്യക്ഷനായി വന്നതിന് ശേഷമുള്ള തെരെഞ്ഞെടുപ്പ് അദ്ധേഹത്തിനും വെല്ലുവിളിയാണ്. മത്സരിച്ചില്ലെങ്കിൽ വോട്ടുകച്ചവടം എന്ന ആക്ഷേപം യുഡിഎഫും എൽഡിഎഫും പര്സ്പരം ഉന്നയിക്കാൻ സാധ്യതയുണ്ട്


