അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. 

തിരുവനന്തപുരം: നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണു​ഗോപാൽ. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണു​ഗോപാലിന്റെ പ്രതികരണം. 

'അൻവർ മത്സരിക്കില്ലെന്നാണ് കരുതുന്നത്, പ്രശ്നങ്ങൾ പരിഹരിക്കും'; കെ.സി വേണുഗോപാൽ