കെപിസിസി നേതൃത്വമാണ് നടപടി എടുത്തത്. 1096 വോട്ടനാണ് ഷിബു ബേബി ജോണിനെ ചവറയില്‍ ഇടത് മുന്നണിയുടെ വി സുജിത് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. 

ചവറ: മുന്നണി വിടുമെന്ന ഭീഷണിക്ക് പിന്നാലെ ആർഎസ്പിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് തുടങ്ങി. ആദ്യപടിയായി യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാനെ മാറ്റി. ചവറ അരവിയെയാണ് ഒഴിവാക്കിയത്. കോലത്ത് വേണുഗോപാൽ ആണ് പുതിയ ചെയർമാൻ. തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആർഎസ്‍പിയുടെ ആവശ്യം. എന്നാൽ ഏതെങ്കിലും പ്രത്യേക നേതാവിന്‍റെ പേരെടുത്ത് പരാതി നൽകിയിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.