കയ്യാങ്കളിയില്‍ പ്രൊബേഷന്‍ എസ് ഐയായ വി എൽ ഷിജുവിന് പരിക്കേറ്റു. പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരവും ഫ്ലക്സുകളും തകർക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് സംഭവം. മുഖത്ത് പരിക്കേറ്റ ഷിജു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി. കയ്യാങ്കളിയില്‍ പ്രൊബേഷന്‍ എസ് ഐയായ വി എൽ ഷിജുവിന് പരിക്കേറ്റു.
പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരവും ഫ്ലക്സുകളും തകർക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് സംഭവം. മുഖത്ത് പരിക്കേറ്റ ഷിജു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
Read Also: പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം
തിരുവനന്തപുരം: എസ്ഐയെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദ്ദിച്ചു. പൂന്തുറ എസ്‌ഐ വിമലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. കോണ്‍ഗ്രസിന് എതിരായ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു.
എസ്‌ഐയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകരില്‍ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു.
