Asianet News MalayalamAsianet News Malayalam

രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോൺഗ്രസ് ശ്രമം-മുഖ്യമന്ത്രി

കോൺഗ്രസിൻറെ സമരങ്ങൾ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കുന്നതാണ്, ഉദ്ദേശ്യ ശുദ്ധി ഇല്ലാത്ത ഇടപെടലുകളും സമരങ്ങളും ആണ് കോൺഗ്രസ് നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു

congress attempt to make a riot after rahul gandhi's office attack says cheif minister pinarayi vijayan
Author
Thiruvananthapuram, First Published Jun 27, 2022, 1:20 PM IST

തിരുവനന്തപുരം : രാഹുൽഗാന്ധിയുടെ(rahul gandhi) കൽപറ്റയിലെ എം പി ഓഫിസ് എസ് എഫ് ഐ ആക്രമിച്ചതിനെ(office attack) പിന്തുടർന്ന് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ കോൺഗ്രസ് (congress)ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). പാർട്ടിയും സർക്കാരും എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി എടുത്തു. പെൺകുട്ടികൾ അടക്കമുള്ളവരെ പൊലീസ് അറസറ്റ് ചെയ്തിട്ടും കോൺഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എസ് എഫ് ഐ സമരത്തെ സി പി എമ്മും എൽ ഡി എഫും  അപലപിച്ചു. സർക്കാർ കർക്കശമായ നിയമ നടപടികളിലേക്ക് കടന്നു. വീഴ്ച വരുത്തിയ ഡി വൈ എസ് പി യെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. എന്നിട്ടും അക്രമം നിർത്താൻ കോൺഗ്രസ് തയാറാകുന്നില്ല. 

 

പ്രകോപനപരമായ പ്രസ്താവനകൾ കോൺഗ്രസ് തുടരുകയാണ്. സി പി എമ്മിൻറെ ഓഫിസുകളും പത്ര സ്ഥാപനങങളും അടക്കം ആക്രമിച്ചു. ആക്രമിക്കാൻ , കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. കോൺഗ്രസിന് രാഷ്ട്രീയ പാപ്പരത്തമാണ്. ഉദ്ദേശ്യ ശുദ്ധിപോലും ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട്ടിലെ ദേശാഭിമാനി പത്രം ഓഫിസിന് നേരെ ഉണ്ടായ അക്രമത്തെ കോൺഗ്രസ് തളളിപ്പറഞ്ഞിട്ടുണ്ടോ ? വിളിച്ചു വരുത്തിയ വാർത്ത സമ്മേളനത്തിൽ മര്യാദക്കിരിക്കണമെന്ന പ്രതിപക്ഷ നേതാവിൻറെ നിലാപട് എങ്ങനെയാണ് അംഗീകരിക്കുകയെന്നും ചോദ്യങ്ങളെ പ്രതിപക്ഷം ഭയപ്പെടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു

 

 

 പ്രതിപക്ഷ നേതാവിനോട് കൽപറ്റയിൽ വച്ച് ചോദ്യം ചോദിച്ചപ്പോൾ മാധ്യമ പ്രവർത്തകരെ ഭീഷണി പെടുത്തി.  കൈകൾ അറുത്തുമാറ്റുമെന്ന അണികളുടെ ഭീഷണിയുമുണ്ടായി. ഇതൊക്കെ എങ്ങനെയാണ് അംഗീകരിക്കാനാകുക. ബി ജെ പി യെ തൃപ്തിപ്പെടുത്താൻ വേണ്ടി  സി പി എം അക്രമം ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.എന്നാലിത് എന്താണെന്ന് ജനത്തിനറിയാം.,

വാഴയുമായി ഒരു കൂട്ടർ രാഹുൽഗാന്ധി എം പിയുടെ ഓഫിസിലേക്ക് പോയപ്പോൾ കരർശന നടപടി എടുത്തു.ഇത് വേറിട്ട സംസ്കാരം ആണ്. ഈ സംസ്കാരം കോൺഗ്രസിനില്ലെന്ന് നിലപാടുകൾ നോക്കിയാൽ മനസിലാകും. ധീരജ് വധം സാധാരണക്കാരിൽ പോലും നീറ്റലുണ്ടാത്തി. അപ്പോൾ കോൺഗ്രസിൻറെ സംസ്ഥാനത്തെ ഉന്നത നേതാവ് പറഞ്ഞത് ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്നായിരുന്നു. എങ്ങനെയാണ് ഇങ്ങനെ പറയാൻ പറ്റുകയെന്നും മുഖ്യമന്ത്രി ചോദിച്ചു

വിമാനത്തിലുണ്ടായ അക്രമ സംഭവത്തിൽ പ്രതിഷേധിച്ചവരെ അനുകൂലിക്കുന്ന നിലപാട് ആണ് കോൺഗ്രസ് സ്വീകരിച്ചത്. നേതാക്കൾ പറഞ്ഞത് പ്രതിഷേധക്കാർ ഞങ്ങളുടെ കുട്ടികളാണ് , അവരെ സംരക്ഷിക്കും എന്നാണ്. പ്രതിഷേധത്തെ തള്ളിപ്പറയാൻ ഒരു കോൺഗ്രസ് നേതാവും തയാറായില്സ. ഇതും അവരുടെ സംസ്കാരത്തെ തുറന്നു കാണിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Follow Us:
Download App:
  • android
  • ios