ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾ സ്വർണ്ണ കള്ളകടത്ത് ഉൾപ്പടെയുള്ളവ വോട്ടാക്കി മാറ്റാൻ സാധിച്ചില്ല. ഇടുക്കിയിൽ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്തി. ജില്ല പഞ്ചായത്തിൽ നേട്ടമുണ്ടാക്കിയെന്നും മത്സരിച്ച അഞ്ചിൽ നാലിടത്തും വിജയിച്ചുവെന്നും പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.