ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സമിതിയുടെ റിപ്പോര്‍ട്ട് നാളെ കെപിസിസി പ്രസിഡന്‍റിന് നല്‍കും. 

പ്രചരണ പരിപാടികളിൽ പല ഘട്ടങ്ങളിലും സ്ഥാനാർഥി ഒറ്റയ്ക്കായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല , കായംകുളം നിയോജകമണ്ഡലത്തിലെ കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണം, ഡിസിസി നേതൃസ്ഥാനങ്ങളിൽ അരൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.