ചെട്ടിയാറമ്മലിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. വെട്ടിക്കാട്ടിൽ തമ്പാനങ്ങാടി സ്വദേശി ശിവപ്രസാദിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നിയമവിരുദ്ധമായി മദ്യം കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. ചെട്ടിയാറമ്മലിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. വെട്ടിക്കാട്ടിൽ തമ്പാനങ്ങാടി സ്വദേശി ശിവപ്രസാദിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിയ 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

മലപ്പുറം എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നിലമ്പൂർ താലൂക്കിലെ ചെട്ടിയാറമ്മലിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ​വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന 22.260 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. കാളികാവ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഹബീബ്, അമിത് കെ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.