വ്യാജ ലൈസൻസ് തട്ടിപ്പ് കേസിൽ മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ ഒരു ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ ആണ് സസ്പെൻഡ് ചെയ്തത്.

മലപ്പുറം: വ്യാജ ലൈസൻസ് തട്ടിപ്പ് കേസിൽ മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ ഒരു ഉദ്യോ​ഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ ആണ് സസ്പെൻഡ് ചെയ്തത്. ഇതോടെ, രണ്ട് എംവിഐമാരും ഒരു ക്ലർക്കുമാണ് സസ്പെൻഷനിൽ ആയിരിക്കുന്നത്. എംവിഐ ജോർജിനെയും ക്ലർക്ക് നജീബിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൈസൂരിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നാണ് വിവരം. തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പിൻെറ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.