ഉപതെര‍ഞ്ഞെടുപ്പ് നടന്ന അഞ്ച്  ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിച്ച് പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യുമെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ്‌ ചന്ത അല്ലെന്ന് ഓർക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോൽവി ഈ മാസം മുപ്പതിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചർച്ച ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉപതെര‍ഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല. പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തും. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.