കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴ് മണിക്ക് ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ കോട്ടയം ഡിസിസിയിലാണ് യോഗം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധി യോഗം ചർച്ച ചെയ്യും. പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സമിതിയേയും യോഗം ചുമതലപ്പെടുത്തും.