'നേതാക്കളുടെയല്ല, പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുകയെന്നും സരിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് 

തിരുവനന്തപുരം : ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ പി സരിൻ. 'നേതാക്കളുടെയല്ല, കോൺഗ്രസ് പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുക. കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചുകുത്തുമെന്നും സിപിഎം സൈബർ വിഭാഗത്തെ പരോക്ഷമായി പരാമർശിച്ച് സരിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

കെപിസിസിയിൽ ചുമതലമാറ്റം; സോഷ്യൽ മീഡിയാ ചുമതല വി. ടി. ബൽറാമിന്, ഓഫീസ് ചുമതലയിൽ നിന്ന് ജി. എസ് ബാബുവിനെ മാറ്റി

മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്‍റണി രാജിവച്ച ഒഴിവിലാണ് പി. സരിനെ കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചത്. വി ടി ബൽറാമിനാണ് കെ പി സി സി സോഷ്യൽ മീഡിയയുടെ ചുമതല.