Asianet News MalayalamAsianet News Malayalam

'ഉമ്മന്‍ചാണ്ടിക്കും സുധാകരനും പ്രായമായില്ലേ, തിങ്കളാഴ്ച മാധ്യമങ്ങളെ കാണും': എ വി ഗോപിനാഥ്

ഉമ്മന്‍ ചാണ്ടിക്കും കെ. സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ എന്തെന്ന് പറയാനാവില്ല. വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
 

Congress leader AV gopinath on dcc president election
Author
Palakkad, First Published Aug 28, 2021, 10:52 PM IST

പാലക്കാട്: ഡിസിസി പ്രസിഡന്റ് തീരുമാനത്തില്‍ അതൃപ്തിയുമായി പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉമ്മന്‍ ചാണ്ടിക്കും കെ. സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ എന്തെന്ന് പറയാനാവില്ല. വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും. നാളത്തെ കാര്യം പ്രവചിക്കാന്‍ ഞാന്‍ ജ്യോതിഷി അല്ല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ നടപടി; കെ ശിവദാസന്‍ നായരെയും കെ പി അനിൽകുമാറിനെയും സസ്പെന്റ് ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ സജീവമാക്കിയത്. എ വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios