ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന്  വി ആര്‍ അനൂപ് പ്രതികരിച്ചു.

തൃശൂര്‍: സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രസംഗത്തിൽ പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Also Read: 'പൂരത്തിന് ആംബുലൻസിലെത്തിയത് കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേ'; പരിഹസിച്ച് കെ എൻ ബാലഗോപാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം