എംടി കാണിച്ച ആർജവം സാംസ്കാരിക നായകർക്ക് മാതൃകയാവട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കോഴിക്കോട് കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടെ എന്നും എംടിയുടെ വിമർശനം പിണറായിക്കും നരേന്ദ്ര മോദിക്കും ബാധകമാണെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംടി കാണിച്ച ആർജവം സാംസ്കാരിക നായകർക്ക് മാതൃകയാവട്ടെ എന്ന് പറഞ്ഞ രമേശ് ചെന്നിത്തല സ്തുതിപാഠകർക്ക് അവസരങ്ങൾ എന്നതാണ് അവസ്ഥയെന്നും വിമർശിച്ചു.
