പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോന്നിയൂർ പികെ എന്ന കോൺഗ്രസ് നേതാവ് രാജിവച്ചു. പികെ കുട്ടപ്പൻ എന്നാണ് യഥാർത്ഥ പേര്. കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് അയച്ചു.