ദില്ലിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയും അതിനെതിരേ പ്രതിഷേധിക്കുന്നവരെ മർദ്ദിച്ച് ഒതുക്കുകയും ചെയ്യുന്ന മോദി സ്റ്റൈൽ തന്നെയാണ് കേരളത്തിൽ പിണറായിയും പിന്തുടരുന്നത്.

ദില്ലി: കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകരേയും നേതാക്കളേയും തല്ലിച്ചതച്ചതു കൊണ്ടും പാർട്ടി ഓഫീസുകൾ തല്ലിതകർത്തതു കൊണ്ടും പിണറായി വിജയനും കൂട്ടരും ചെയ്ത കൊള്ളയും അധികാര ദുർവിനിയോഗവും ഇല്ലാതാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​​ഗോപാൽ. ദില്ലിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയും അതിനെതിരേ പ്രതിഷേധിക്കുന്നവരെ മർദ്ദിച്ച് ഒതുക്കുകയും ചെയ്യുന്ന മോദി സ്റ്റൈൽ തന്നെയാണ് കേരളത്തിൽ പിണറായിയും പിന്തുടരുന്നത്.

തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും കാസർഗോഡുമുൾപ്പെടെ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് ഓഫീസുകൾ സിപിഎം - ഡിവൈഎഫ്ഐ ഗുണ്ടകൾ തല്ലിത്തകർക്കുകയാണ്. ഇന്നലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമയെ പോലും സിപിഎമ്മുകാർ വെറുതെ വിട്ടില്ല. മഹാത്മാവിന്റെ തലയാണ് സിപിഎം ക്രിമിനലുകൾ തല്ലിതകർത്തത്.

കെ സി വേണു​ഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസ്- യു ഡി എഫ് പ്രവർത്തകരേയും നേതാക്കളേയും തല്ലിച്ചതച്ചതു കൊണ്ടും പാർട്ടി ഓഫീസുകൾ തല്ലിതകർത്തതു കൊണ്ടും പിണറായി വിജയനും കൂട്ടരും ചെയ്ത കൊള്ളയും അധികാര ദുർവിനിയോഗവും ഇല്ലാതാകില്ല.

ഡൽഹിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയും അതിനെതിരേ പ്രതിഷേധിക്കുന്നവരെ മർദ്ദിച്ച് ഒതുക്കുകയും ചെയ്യുന്ന മോദി സ്റ്റെൽ തന്നെയാണ് കേരളത്തിൽ പിണറായിയും പിന്തുടരുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും കാസർഗോഡുമുൾപ്പെടെ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് ഓഫീസുകൾ സി പി എം - ഡി വൈ എഫ് ഐ ഗുണ്ടകൾ തല്ലിത്തകർക്കുകയാണ്. ഇന്നലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമയെ പോലും സി പി എമ്മുകാർ വെറുതെ വിട്ടില്ല. മഹാത്മാവിന്റെ തലയാണ് സി പി എം ക്രിമിനലുകൾ തല്ലിതകർത്തത്.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഡി വൈ എഫ് ഐ ആക്രമിച്ചപ്പോൾ കൊല്ലത്തു എൻ കെ പ്രേമചന്ദ്രൻ എംപിയെ തല്ലിയത് പോലീസാണ്. തൊടുപുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാലിന്റെ കാഴ്ച നഷ്ടപ്പെടുന്നത്രക്രൂരമായാണ് പോലീസ് തല്ലിയത്. പ്രതിഷേധിക്കുന്നവരെയൊക്കെ പോലീസ് ക്രൂരമായി മർദ്ദിക്കുകയാണ്.

സർക്കാരിനെതിരേ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിനുള്ള ജനാധിപത്യപരമായ അവകാശത്തെപ്പോലും ലാത്തികൊണ്ടും കയ്യൂക്കു കൊണ്ടും നേരിടാമെന്ന ധാർഷ്ട്യം അംഗീകരിക്കില്ല. മുഖ്യമന്ത്രിക്കെതിരേ ഉയർന്നു വന്നിരിക്കുന്ന കള്ളക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കുക പോലും വേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. സ്വർണ്ണക്കടത്ത് ഉൾപ്പെടെ അന്വേഷിച്ചിരുന്ന കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ മൗനവും ദുരൂഹമാണ്.

ഞങ്ങളുടെ പാർട്ടി പ്രവർത്തകരേയും ഓഫീസുകളും ആക്രമിക്കുന്നതിൽ നിന്ന് സി പി എം പിന്തിരിഞ്ഞില്ലെങ്കിൽ കോൺഗ്രസ് കയ്യും കെട്ടി നോക്കിയിരിക്കില്ല. പോലീസിന്റെ ഒത്താശയിൽ ഗുണ്ടാപ്പണി ചെയ്യുന്ന സി പി എമ്മുകാരും ഡി വൈ എഫ് ഐക്കാരും ക്രമസമാധാനച്ചുമതല തങ്ങളുടെ കയ്യിലാണെന്നു തെറ്റിദ്ധരിക്കരുത്. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ഞങ്ങളുടെ പ്രതിഷേധം വർദ്ധിത വീര്യത്തോടെ കേരളമൊട്ടാകെ അലയടിക്കും.

മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും ധാർഷ്ട്യവും ധിക്കാരവും പാർട്ടി ഓഫീസിനകത്തു മതി. അത് സഹിക്കേണ്ട ബാധ്യത കേരള ജനതക്കില്ല. പ്രതിപക്ഷത്തെ ഭയപ്പെടുത്തി പ്രതിഷേധം ഒതുക്കാമെന്ന വ്യാമോഹം മുഖ്യമന്ത്രി ഉപേക്ഷിക്കണം.

'അക്രമം നമ്മുടെ ശൈലിയല്ല'; അക്രമകാരികളെ തിരിച്ചറിയാൻ ഓരോ കോൺ​ഗ്രസുകാരനും കഴിയണമെന്ന് മുല്ലപ്പള്ളി

'പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു'; കേരളത്തിൽ നരനായാട്ടെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ (Opposition Leader) വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oommen Chandy). പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി ഓർമ്മിപ്പിച്ചു.