വയനാട്: ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ കോൺ​ഗ്രസിൽ നിന്ന് രാജി വെച്ചു. എൽ ജെ ഡി യിൽ ചേരുന്നുവെന്ന് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് അനിൽകുമാർ പറയുന്നത്.

അനിൽകുമാർ കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം രണ്ടുവർഷമായി അവഗണിക്കുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജി വെക്കാൻ കാരണം കൽപ്പറ്റ സീറ്റ് അല്ല.  രണ്ടു വർഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനിൽകുമാർ പറഞ്ഞു. മുൻ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനിൽകുമാർ.