3 പേര് മരിച്ചു,2 പേർ സ്ഥലത്തില്ല,9 പേർ അസുഖ ബാധിതർ ,കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന്  പേരിലെ സാങ്കേതിക പ്രശ്നം കാരണം വോട്ട് ചെയ്യാനായില്ല.

തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടർ പട്ടികയിൽ ആകെ 310 പേരുള്ളതില്‍ 294 പേര്‍ വോട്ട് ചെയ്തു. ബലാത്സംഗ കേസില്‍ പ്രതിയായതിനെതുടര്‍ന്ന് ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.കണ്ണൂരിൽ നിന്നുള്ള
സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന
ഷാനിമോൾ ഉസ്മാൻ ( ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ ഏബ്രഹാം (കർണാടക), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന.) ഹൈബി ഈഡൻ എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു.

വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവര്‍ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല

'കോൺഗ്രസിന്റ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കൈയ്യിൽ, മത്സരം ഗുണം ചെയ്തെന്ന് പ്രിയങ്കയുടെ സന്ദേശം': തരൂർ

കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. ഇന്നത്തേത് കോൺഗ്രസ് പ്രവർത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാർത്ഥമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. പാർട്ടി പ്രവർത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ തരൂർ ആത്മാർത്ഥതോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നന്ദിയുമറിയിച്ചു. 

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ പുതിയൊരു ഊർജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാർട്ടിയെ പുനർജീവനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതാണെന്നും വിശദീകരിച്ച തരൂർ, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.

''ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്.അത് തന്നെയായിരുന്നു നമുക്ക് വേണ്ടത്. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. പ്രവർത്തകർക്ക് അത്തരമൊരു രീതി പരിചിതമല്ല. അതിന്റെ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. 

READ MORE ശശി തരൂരിനെ പിന്തുണച്ച് അനിൽ ആന്റണി; 'നാളെയെക്കുറിച്ച് ചിന്തിക്കൂ' എന്ന് ട്വീറ്റ്