Asianet News MalayalamAsianet News Malayalam

'കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ട': വിഡി സതീശൻ

പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീ​ഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. 

Congress programs should not be decided from AKG Centre VD Satheesan FVV
Author
First Published Nov 14, 2023, 5:28 PM IST

കൊച്ചി: കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീ​ഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. 

ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല. നീതി ന്യായ വ്യവസ്ഥയിൽ ആളുകളുടെ വിശ്വാസം വർധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. പലയിടത്തും അപകടകരമായ അവസ്ഥ ഉണ്ട്. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണ്. നികുതി പണം കൊണ്ട് പ്രചരണം നടത്തേണ്ട ആവശ്യമില്ല. സർക്കാർ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിർത്തണം. പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനും അബിൻ വർക്കിയെയും അഭിനന്ദിക്കുന്നു. യൂത്ത് കോൺഗ്രസ്സ് ഏറ്റവും വലിയ ശക്തിയാവും. പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ്സ് മാറുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ കൂട്ടിച്ചേർത്തു. 

അധ്യാപിക ക്ലാസിലെത്തിയപ്പോള്‍ കണ്ടത് കുട്ടികളുടെ കൂട്ട ചുമ, വില്ലൻ പെപ്പർ സ്പ്രേ; 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞിരുന്നു. ഒന്നുകിൽ റാലി നടക്കും, ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞിരുന്നു. തുടർന്നാണ് പ്രതിപക്ഷ നേതാവിൻ്റേയും പ്രതികരണം വന്നിട്ടുള്ളത്. 

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios