Asianet News MalayalamAsianet News Malayalam

കെപിസിസി പ്രസിഡന്റിനെതിരായ കേസ് ; കോൺഗ്രസ് പ്രതിഷേധം ഇന്ന് ; പൊലീസ് നടപടി തൃക്കാക്കരയെ ബാധിക്കില്ല

സി പി എം പ്രവർത്തകന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കെ.സുധാകരന് എതിരെ കേസെടുത്തത്. ഐ പി സി 153 അനുസരിച്ചാണ് കേസ്

congress protest against the police action to take case against k sudhakaran
Author
Thiruvananthapuram, First Published May 19, 2022, 11:43 AM IST

തിരുവനന്തപുരം :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ (thrikkakara by election)പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ്(kpcc president) കെ സുധാകരൻ എം പി (k sudhakaran mp)ക്കെതിരെ കേസെടുത്ത  സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് (protest) മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണൻ അറിയിച്ചു.

സി പി എം പ്രവർത്തകന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കെ.സുധാകരന് എതിരെ കേസെടുത്തത്. ഐ പി സി 153 അനുസരിച്ചാണ് കേസ്. 

കെ.സുധാകരന് എതിരെ കേസ് എടുത്തത് ഇരട്ട നീതിയെന്ന് ലീ​ഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു. പി.ടി.യെ അപമാനിച്ച എം.എം മണിക്ക് എതിരെ കേസ് എടുത്തില്ല. കേസ് എടുക്കൽ ഒരു ഭാഗത്ത് മാത്രം ആവരുത്. ഇത് നീതിയല്ല. കേസെടുത്തത് തൃക്കാക്കരയെ ബാധിക്കില്ലെന്നും മുനീർ പറഞ്ഞു.


മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ

മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു. 

സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നിൽക്കുകയാണ്. സർക്കാരിൻ്റെ കയ്യിൽ പണമില്ല. കെഎസ്ആർടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ്. 
പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios