കോട്ടയം: കോട്ടയം ജില്ലയില്‍ 5000 കേന്ദ്രങ്ങളില്‍ നാളെ ജനകീയ വിചാരണാ സമരം നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റയുടെ തീരുമാനം. യുഡിഎഫ് വോട്ട് നേടി വിജയിച്ച ശേഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്‍റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജും രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തും.