പാലക്കാട്: അധികാരവും പണവും ഒഴുക്കി ബിജെപി ഭരണം പിടിച്ചതാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചാണ് പാലക്കാട്ടെ ബിജെപി വിജയം ഉണ്ടായത്. മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്ന് പാലക്കാട് നഗരസഭ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിസ് വോട്ട് കൂടിയിട്ടുണ്ട്. ചിറ്റൂർ നഗരസഭയിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കും. പട്ടാമ്പിയിൽ വിമതരെ കൂട്ടിയുള്ള  ഭരണത്തിന് യുഡിഎഫ് തയ്യാറല്ല. കച്ചവട കൂട്ടുകെട്ടിന് കോൺഗ്രസ് ഇല്ല. പട്ടാമ്പിയിലെ ജനവിധി കോൺഗ്രസിനെതിരായി. ജനവിധി മാനിക്കുന്നുവെന്നും ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. 

Read Also: പാലക്കാട് നഗരസഭ ബിജെപി നിലനിർത്തി, യുഡിഎഫ് രണ്ടാമത്, ഇടതുമുന്നണിക്ക് മൂന്നാം സ്ഥാനം...