Asianet News MalayalamAsianet News Malayalam

പാലക്കാട് നഗരസഭ ബിജെപി നിലനിർത്തി, യുഡിഎഫ് രണ്ടാമത്, ഇടതുമുന്നണിക്ക് മൂന്നാം സ്ഥാനം

പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു

BJP retains Palakkad municipality UDF second LDF third
Author
Palakkad, First Published Dec 16, 2020, 12:48 PM IST

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലേക്കും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസിന്റെ വാദങ്ങൾ ജനം തള്ളി. ഇതുവരെ പാലക്കാട് ജില്ലയിൽ ജയിക്കാത്ത സ്ഥലങ്ങളിൽ വിജയം നേടാനായി. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.
 

Follow Us:
Download App:
  • android
  • ios