തിരുവനന്തപുരം: എസ് ഡിപിഐ പിന്തുണയോടെ വിജയിച്ച വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് രാജിവെയ്ക്കാൻ കോൺഗ്രസ് നിർദ്ദേശം. പഞ്ചായത്ത് പ്രസിഡന്റായ ബീന ജയനോടാണ് രാജിക്ക് നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റും രാജി വയ്ക്കണം. രാജി വച്ചില്ലെങ്കിൽ പാർട്ടി നടപടി എടുക്കുമെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.