Asianet News MalayalamAsianet News Malayalam

കോൺഗ്രസിൽ സമവായ ശ്രമങ്ങൾ; അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ

മുതിർന്ന നേതാകൾ അശോക് ഗെലോട്ടുമായി ചർച്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ ഗെലോട്ട് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Congress sources say that Ashok Gehlot is still under consideration to congress president s position
Author
First Published Sep 28, 2022, 8:23 PM IST

ദില്ലി: അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിൽ സമവായ ശ്രമങ്ങൾ തുടരുന്നു. അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുതിർന്ന നേതാകൾ അശോക് ഗെലോട്ടുമായി ചർച്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ ഗെലോട്ട് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് സോണിയ ഗാന്ധി. അടുത്ത നേതാക്കളോട് സോണിയ ഇക്കാര്യം വ്യക്തമാക്കി. 

അതിനിടെ, സോണിയ ഗാന്ധി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷനായി  30 വരെ കാത്തിരിക്കൂവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടുമെന്നും ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ദി​ഗ്വിജയ് സിം​ഗ് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരത്തിന്? ഇന്ന് ദില്ലിയിലെത്തും

അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഗെലോട്ട് ദില്ലിയിലെത്തുന്നത്. എന്നാല്‍ ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്ഗഡിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തെത്തി. എം എല്‍ എമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആള്‍ എങ്ങനെ പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു വിമർശനം. 

Also Read: വാപ്പയുടെ തോളിൽ നിന്ന് കുരുന്ന് രാഹുലിന്റെ തോളിലേക്ക്, 'ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ'

Follow Us:
Download App:
  • android
  • ios