തിരുവനന്തപുരം: മാന്നാർ ഗ്രാമ പഞ്ചായത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസ് പഞ്ചായത്ത് അംഗം സുനിൽ ശ്രദ്ദേയത്തിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഡിസിസി പ്രസിഡന്റ് എം ലിജുവാണ് ഇക്കാര്യം അറിയിച്ചത്.