മുൻ ഡിസിസി ട്രഷറർ കെ.കെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ്ജ് എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സസ്പെന്‍റ് ചെയ്തത്.
ബത്തേരി: സുൽത്താൻ ബത്തേരി അര്‍ബൻ സഹകരണ ബാങ്ക് കോഴ വിവാദത്തിൽ ആരോപണവിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. മുൻ ഡിസിസി ട്രഷറർ കെ.കെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ്ജ് എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സസ്പെന്‍റ് ചെയ്തത്. ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് സസ്പെൻഷൻ.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ പ്യൂൺ, വാച്ച്മാൻ തസ്തികളിലേക്കുള്ള നിയമനത്തിന് യുഡിഎഫ് ഭരണസമിതി രണ്ട് കോടിയിലേറെ രൂപ കൈകൂലി വാങ്ങിയെന്നാണ് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന പരാതി. പ്യൂൺ തസ്തികയിലേക്ക് 40 ലക്ഷം വീതവും വാച്ച്മാൻ തസ്തികയിലേക്ക് 30 മുതൽ 35 ലക്ഷം രൂപയും കൈകൂലി വാങ്ങിയെന്നാണ് ആക്ഷേപം. ആരോപണങ്ങൾ വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷിച്ച ശേഷമാണ് സംസ്ഥാന അധ്യക്ഷൻ നടപടിയെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
