സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിനെതിരെയാണ് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.കോണ്‍ഗ്രസ് നേതാവായ പി സി പ്രശാന്ത് കുമാറായിരുന്നു അധ്യക്ഷന്‍ 

തിരുവനന്തപുരം:സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിനെതിരെ സിപിഎമ്മിനൊപ്പം പ്രതിഷേധം സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങുന്നു. സഹകരണ സംരക്ഷണ സമിതിയെന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചാണ് സിപിഎമ്മിനൊപ്പം സഹകാരികളായ കോണ്‍ഗ്രസ് നേതാക്കളും കോഴിക്കോട് സമരത്തിനിറങ്ങിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇ‍ഡി കടുത്ത നടപടികളിലേക്ക് കടന്നതിനു പിന്നാലെ യാണ് മറ്റ് പാര്‍ട്ടികളിലെ സഹകാരികളുമായി ചേര്‍ന്ന് സി പി എം, സഹകരണ സംരക്ഷണ സമിതിയെന്ന പേരില്‍ കോഴിക്കോട് കൂട്ടായ്മ രൂപീകരിച്ചത്. 

കോണ്‍ഗ്രസ് നേതാവായ ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം മെഹബൂബ് കണ്‍വീനറുമായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടകനായ പരിപാടിയുടെ അധ്യക്ഷനായത് കോണ്‍ഗ്രസ് നേതാവായ പ്രശാന്ത് കുമാര്‍. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും ചേവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ ജി സി പ്രശാന്ത് കുമാര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത് തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ടിരുന്നു. പക്ഷേ പ്രശാന്ത് വഴങ്ങിയില്ല.കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെതിരെ സമര രംഗത്തുള്ള കോണ്‍ഗ്രസിന് ഇത് നാണക്കേടായതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ കെ പി സി സി കോഴിക്കോട് ഡി സി സി ക്ക് നിര്‍ദേശം നല്‍കിയത്

സിപിഎമ്മിനൊപ്പമുള്ള പ്രതിഷേധ കൂട്ടായ്മ; നടപടിക്കൊരുങ്ങി കെപിസിസി

സഹകരണ പുനരുദ്ധാരണനിധി രൂപീകരണത്തോട് എതിർപ്പ് ശക്തം; ആശങ്കയിൽ സഹകാരികൾ, പ്രതിഷേധം

'മണ്ണില്‍ പണിയെടുക്കുന്നവരുടെ വികാരം സിപിഎം കാണുന്നില്ല'; ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി

ഏഷ്യാനെററ് ന്യൂസ്