കോഴിക്കോട്: മുക്കം ന​ഗരസഭയിൽ മുസ്ലീം ലീ​ഗ് കൗൺസിലർക്ക് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം. ലീഗ് കൗൺസിലർ യാസറിനു നേരെയാണ് അക്രമം ഉണ്ടായത്. മണാശ്ശേരിയിൽ  വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

മണാശ്ശേരിയിൽ യുഡിഎഫ് കൗൺസിലർമാരുടെ യോഗം നടക്കുന്നതിനിടെ ആണ് ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്നു യാസറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ചെയർമാൻ തെരെഞ്ഞെടുപ്പിൽ യാസറിന്റെ വോട്ട് അസാധു ആയിരുന്നു.