പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്‌റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലമാണ്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജനം കുഴൽ കിണറിൽ എത്തിയതാണ് പ്രതിസന്ധിയായത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി. ഹോസ്റ്റലുകളിലെ കുഴൽക്കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുമെന്നും മണ്ണ് നീക്കം ചെയ്യുമെന്നുമാണ് പിഡബ്ല്യുഡി അറിയിച്ചത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News