കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിൽ എൽഡിഎഫിൽ ധാരണ. പ്രസിഡന്‍റ് പദവി ആദ്യ രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിന് നൽകും. പിന്നീട് രണ്ടുവർഷം സിപിഎമ്മിനും  അവസാന ഒരു വർഷം സിപിഐക്കും നൽകും. വൈസ് പ്രസിഡണ്ട് പദവി ആദ്യ രണ്ട് വർഷം സിപിഎമ്മിനും പിന്നീട് ഒരു വർഷം സിപിഐക്കും  അവസാന രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിനും നൽകും. നിർമ്മല ജിമ്മി ഇടതുമുന്നണിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവും.