തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്. കുന്നത്തുനാടിൽ ഏഴു സീറ്റുകളിലേക്ക് ട്വിന്‍റി 20 ഒതുങ്ങി. കുന്നത്തുനാടിൽ 17 ഇടങ്ങളിൽ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്. മഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിൽ 10വാർഡുകൾ ട്വന്‍റി20 ജയിച്ചു.കിഴക്കമ്പലത്ത് 17 സീറ്റുകളിൽ ട്വന്‍റി 20 ആണ് മുന്നേറുന്നത്.



