പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർഥി വി കെ നിഷാദ് മുന്നിൽ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്. 

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർഥി വി കെ നിഷാദ് മുന്നിൽ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്. തടവിൽ കഴിയുന്ന നിഷാദിനായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയത്.

പൊലീസിനെ ബോംബെറിഞ്ഞ കേസിൽ വി കെ നിഷാദിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. തളിപ്പറമ്പ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വികെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും. 13 വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.