Asianet News MalayalamAsianet News Malayalam

പങ്കാളിത്ത പെൻഷൻ: സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുന്നത് വിലക്കി ധനകാര്യ വകുപ്പ്

ഉത്തരവിറക്കുകയോ തീരുമാനം എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് ധനകാര്യ (പെൻഷൻ എ) വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്

Contributory pension finance department new circular
Author
Thiruvananthapuram, First Published Sep 18, 2021, 6:27 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധനകാര്യ വകുപ്പിലെ വിവിധ സെക്ഷനുകളോ ഭരണവകുപ്പുകളോ വകുപ്പ് തലവൻമാരോ ഓഫീസ്, സ്ഥാപന മേധാവികളോ സ്വന്തം നിലയിൽ ഉത്തരവിറക്കരുതെന്ന് ധനകാര്യ വകുപ്പ് സർക്കുലറിറക്കി. ഉത്തരവിറക്കുകയോ തീരുമാനം എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് ധനകാര്യ (പെൻഷൻ എ) വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പ്രൊപ്പോസൽ അനുബന്ധ രേഖകൾ സഹിതം ഭരണവകുപ്പ് മുഖേന മാത്രമേ ലഭ്യമാക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios