വിവാദ സ്ക്രീൻഷോട്ട് കെ കെ ലതിക ഇന്നലെ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.

കോഴിക്കോട്: വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് കെകെ ലതികയ്ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്ക്രീൻഷോട്ട് കെ കെ ലതിക ഇന്നലെ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.
'വിവാദ കാഫിര്‍ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണം'; കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി വൻ അപകടം ; 5 പേര്‍ മരിച്ചു, 25 പേർക്ക് പരിക്ക്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates